Saturday, December 14, 2024
HomeInternationalബൈബിള്‍ പഠനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് പിരിച്ചു വിട്ട ജീവനക്കാരന്‍ ഉടമസ്ഥനെതിരെ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു

ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് പിരിച്ചു വിട്ട ജീവനക്കാരന്‍ ഉടമസ്ഥനെതിരെ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു

ആല്‍ബനി: ആല്‍ബനി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ആഴ്ചതോറും നടത്തിവരുന്ന ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് പിരിച്ചുവിട്ട ജീവനക്കാരന്‍ കമ്പനി ഉടമസ്ഥനെതിരെ 800000 ഡോളര്‍ നഷ്ടപരിഹാരത്തിന് ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. ലിന്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ കഴിഞ്ഞ വാരാന്ത്യമാണ് ജീവനക്കാരന്‍ റയന്‍ കോള്‍മാന്‍, കമ്പനി ഉടമസ്ഥന്‍ ജോയലിനെതിരെ കേസ്സ് ഫയല്‍ ചെയ്തത്.

മയക്ക് മരുന്ന് വില്‍പനക്കാരനായിരുന്നു കമ്പനി ഉടമസ്ഥന്‍ ജോയല്‍. കോടതി ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയവെ ജീവിതത്തിന് പരിവര്‍ത്തനം ഉണ്ടാകുകയും, ചെയ്ത കുറ്റങ്ങളില്‍ പശ്ചാത്തപിക്കുകയും ചെയ്തിരുന്നു. ജയില്‍ വിമോചിതനായ ജോയല്‍ 2016 ലാണ് കണ്‍സ്ട്രക്ഷന്‍ കമ്പനി ആരംഭിച്ചത്. 2017 കോള്‍മാനെ ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

തന്റെ ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് ഉത്തരവാദിയെന്ന് വിശ്വസിക്കുന്ന ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യമാണ് ആഴ്ചതോറും സംഘടിപ്പിക്കുന്ന ബൈബിള്‍ പഠനത്തിലൂടെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ജോയല്‍ പറയുന്നു.

ഒരു മണിക്കൂര്‍ പഠനത്തിന് വേതനവും ഇയ്യാള്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. ആറ് മാസത്തോളം കോള്‍മാന്‍ ബൈബിള്‍ പഠനക്ലാസില്‍ പോയിരുന്നുവെങ്കിലും പിന്നീട് പോകുന്നില്ലെന്ന് തീരുമാനിച്ചു. ഇതാണ് ഇയ്യാളെ പിരിച്ചുവിടാന്‍ കാരണം. എന്റെ സ്ഥാപനത്തില്‍ എന്തുവേണമെന്ന് ഞാനാണ് തീരുമാനിക്കുന്നതെന്ന് ഉടമസ്ഥനും, എന്റെ മതസ്വാന്ത്ര്യത്തില്‍ ഇടപെടുന്നു എന്ന ജീവനക്കാരന്റെ തര്‍ക്കവുമാണ് ഇപ്പോള്‍ കോടതിയുടെ മുമ്പില്‍ ലൊസ്യൂട്ടായി എത്തിയിരിക്കുന്നത്.

– പി പി ചെറിയാന്‍

RELATED ARTICLES
- Advertisment -

Most Popular

Recent Comments