Thursday, April 25, 2024
HomeCrimeവയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍

വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍

വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍. ഇതു സംബന്ധിച്ച്‌ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന സംശയമുണ്ട്. ഇതിനെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. ലക്ഷക്കണക്കിന് സംഗീതപ്രേമികളെ ഫ്യൂഷന്‍ ലഹരിയിലും കര്‍ണ്ണാടക സംഗീതത്തിലും ഒരു പോലെ ആറാടിച്ച അതുല്യപ്രതിഭയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌ക്കര്‍.

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലു യാത്രയാകുമ്പോള്‍ അനേകർ പല  ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളെ കുറിച്ചുള്ള നേരത്തെ തന്നെ ധാരാളം സംശയങ്ങൾ പല കേന്ദ്രങ്ങളിൽ നിന്നും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ശ്രദ്ധ്യയിൽ പെടുന്നത്. ബാലഭാസ്‌കറായിരുന്നു അപകട സമയത്ത് വണ്ടി ഓടിച്ചിരുന്നതെന്ന് ഡ്രൈവര്‍ പറയുമ്പോള്‍ അതല്ല സത്യമെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കി. ബാലലീല എന്ന പേരില്‍ ലൈവ് ഷോയുമായി ഉലകം ചുറ്റി നടന്ന സംഗീത ലോകത്തിലെ അപൂര്‍വ്വ പ്രതിഭയ്ക്ക് ധാരാളം ശത്രുക്കളുണ്ടായിരുന്നു. ഇത് ബാലഭാസ്‌കർ തന്നെ പലപ്പോഴും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താലാണ് ബാലഭാസ്‌കറിന്റെ കുടുംബം അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു സംശയിക്കുന്നത്.

തൃശൂരില്‍ പോയിരുന്ന ബാലഭാസ്‌കറും കുടുംബവും. രാത്രിയില്‍ തങ്ങാന്‍ തൃശൂരില്‍ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കള്‍ക്ക് അറിയാം. രാത്രി തൃശൂരില്‍ ഉറങ്ങിയ ശേഷം രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച ബാലു എന്തുകൊണ്ട് പെട്ടെന്ന് നിലപാട് മാറ്റി? തൃശൂരില്‍ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവുമുണ്ടായി ഈ രാത്രി യാത്ര ബന്ധുക്കളുടെ സംശയത്തിന് മൂർച്ച കൂട്ടുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments