മന്ത്രിപദവിയില്‍ കടിച്ചുതൂങ്ങാനോ, പാര്‍ട്ടിയെ പിളര്‍ത്താനോ താല്‍പര്യമില്ലെന്ന് മാത്യു ടി.തോമസ്. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി രാജി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മാത്യു ടി തോമസിനെ മാറ്റി കൊണ്ട് പുതിയ മന്ത്രിയായി ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടിയെ നിയമിക്കാന്‍ തീരുമാനമായിരുന്നു. ഇത് മാത്യു.ടി.തോമസ് അംഗീകരിച്ചെന്നാണ് ഡാനിഷ് അലി വ്യക്തമാക്കിയത്. മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ജെഡിഎസ് കത്ത് നല്‍കിയിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രി മാറണമെന്ന് ധാരണ ഉണ്ടായിരുന്നു എന്ന് ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു.
മന്ത്രിപദവിയില്‍ കടിച്ചുതൂങ്ങാനോ, പാര്‍ട്ടിയെ പിളര്‍ത്താനോ താല്‍പര്യമില്ലെന്ന് മാത്യു ടി.തോമസ്
RELATED ARTICLES