മാളികപ്പുറം പുതിയ മേല്‍ശാന്തിയായി ആലുവ പുളിയനം പാറക്കടവ് മാടവനയില്‍ എം.എസ്. പരമേശ്വരന്‍ നമ്പൂതിരി സ്ഥാനമേറ്റു. രാവിലെ ഒന്‍പതിനും ഒന്‍പതരയ്ക്കുമിടയില്‍ മാളികപ്പുറ ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേത്വത്തില്‍ കലശാഭിഷേകം നടത്തി. തുടര്‍ന്ന് കൈപിടിച്ച് ശ്രീകോവിലില്‍ കൊണ്ടുപോയി മൂലമന്ത്രം ഉപദേശിച്ചുകൊടുത്തതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. മാളിപ്പുറത്തെ ഇനിയുളള എല്ലാ പൂജകളും പുതിയ മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തിലാണ് നടക്കുക. വ്യശ്ചികം ഒന്നിന് നടക്കേണ്ടിയിരുന്ന സ്ഥാനാരോഹണം പരമേശ്വരന്‍ നമ്പൂതിരിയുടെ ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണ് ഇന്നലത്തേക്ക് മാറ്റിവെച്ചത്.