Tuesday, April 23, 2024
HomeKerala2019-ൽ കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകും

2019-ൽ കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകും

2019 മാര്‍ച്ച് ആകുമ്പോഴേക്കും രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. 45,000 ക്ളാസ് മുറികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. ജനുവരി പകുതിമുതല്‍ എട്ടുമാസത്തിനകം എച്ച്എസ്, എച്ച്എസ്എസ് വരെ ക്‌‌ളാ‌‌സ്‌‌‌മുറികള്‍ ഹൈടെക് ആക്കും. പൊതുവിദ്യാഭ്യാസയജ്ഞം ശക്തിപ്പെടുത്താന്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും ടൌണ്‍ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കേരളം തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അടുത്ത ഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കുപറഞ്ഞു. മുപ്പത്തിയെട്ട് ലക്ഷം രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി ജനുവരി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. അടുത്തഘട്ടത്തില്‍ യുപി, എല്‍പി ക്ളാസ് മുറികള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കും. 1000 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം 522 സ്‌കൂളുകളില്‍ പുരോഗമിക്കുന്നു. അഞ്ചുകോടി സര്‍ക്കാരും ബാക്കി തുക ജനകീയമായും സമാഹരിച്ച് 141 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാകുന്ന പദ്ധതിക്ക് 138 സ്‌കൂളുകള്‍ക്കും ഭരണാനുമതിയായി. ടെണ്ടര്‍ നടപടികളും ആരംഭിച്ചു. മൂന്ന് കോടിവീതം ചെലവഴിച്ച് 240 സ്‌കൂള്‍ ഹൈടെക് ആക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള ‘വിഷന്‍ 100’ ആശയങ്ങള്‍ മന്ത്രി വിശദീകരിച്ചു. ഭൌതിക വികസനത്തിനായുളള പദ്ധതികള്‍ക്കൊപ്പം അക്കാദമിക് പ്രോജക്‌ടും സ്‌കൂളില്‍ തയാറാക്കണം. സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തലമുറ വളര്‍ന്നുവരുന്നതിലൂടെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാധ്യക്ഷ സി എച്ച് ജമീല അധ്യക്ഷയായി. ഡിഡിഇ സി ഐ വത്സല, ഡോ. ജയശ്രീ, സി രാമകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments