Friday, April 19, 2024
Homeപ്രാദേശികംതങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറൻമുള ശ്രീ പാർത്ഥ സാരഥീ ക്ഷേത്രത്തിൽ നിന്നും

തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറൻമുള ശ്രീ പാർത്ഥ സാരഥീ ക്ഷേത്രത്തിൽ നിന്നും

മണ്ഡല പൂജക്ക് ശബരീശ വിഗ്രഹത്തിൽ ചാർത്തുന്നതിനായി തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പലർച്ചെ 7. 30 ഓടെ ആറൻമുള ശ്രീ പാർത്ഥ സാരഥീ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആറൻമുള ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലും മൂർത്തിട്ട മഹാഗണപതി ക്ഷേത്രത്തിലും പ്രത്യേകമായി നടന്ന ഗണപതി ഹോമത്തിന് ശേഷം, ആറൻമുള ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ സ്ട്രോഗ് ന്യമിൽ നിന്നും പുറത്തെടുത്ത തങ്കയങ്കി ആനക്കൊട്ടിലിൽ ഭക്തർക്ക് കാണുന്നതിനായി പ്രദർശനത്തിന് വച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി സ്ത്രീകൾ അടക്കം നൂറ് കണക്കിന് ഭക്തരാണ് തങ്കയങ്കി കണ്ട് തൊഴുന്നതിനായി പുലർച്ചെ തന്നെ ഇവിടെ എത്തിയത്. പന്തളം രാജ വംശത്തിൽ നിന്നും ശബരിമല ക്ഷേത്രത്തിന്റെ അവകാശം തിരുവിതാംകൂർ രാജവംശത്തിന് കൈമാറിയതിനെ തുടർന്ന് അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് തങ്കയങ്കി നിർമ്മിച്ച് സമർപ്പിച്ചത്.451 പവൻ തനി തങ്കത്തിൽ പണിതീർത്തതാണ് തങ്കയങ്കി . ഭക്തർക്ക് ദർശനത്തിനായി സമർപ്പിച്ച ശേഷം 7. 15 ഓടെ തങ്കയങ്കി ക്ഷേത്രത്തിന് കിഴക്കേ നടയിൽ പതിനെട്ടാം പടിക്ക് താഴെ ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ പണികഴിപ്പിച്ച ദേവരഥത്തിൽ തങ്കയങ്കി സ്ഥാപിച്ചു. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പദ്മകുമാറിന്റെയും മറ്റ് ബോർഡ് അംഗങ്ങളുടെയും നേതൃത്വത്തിൽ ദേവസ്വം ഉദ്ദ്യോഗസ്ഥരുടെയും അയ്യപ്പ സേവാ സംഘം പ്രവർത്തകരുടെയും നൂറ് കണക്കിന് ഭക്തജനങ്ങളുടെയും സായുധ പോലീസ് സേനാംഗങ്ങളുടെയും അകമ്പടിയോടെ തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടു. ആദ്യമായി മൂർത്തിട്ട മഹാഗണപതി ക്ഷേത്രത്തിൽ എത്തിയ ഘോഷയാത്ര ഇവിടെ കാത്തു നിന്ന ഭക്തർക്കായി തങ്കയങ്കി പ്രദർശിപ്പിച്ച ശേഷം പുന്നംതോട്ടം ദേവീക്ഷേത്രം ചവിട്ടുകുളം മഹാദേവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും ഹൈന്ദവ സ്ഥാപനങ്ങളിലും ഒരുക്കിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരത്തോടെ ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും. ഇവിടെ നിന്നും ശനിയാഴ്ച പുലർച്ചെ പുറപ്പെട്ട് നാലാം ദിവസമായ 25 അം തിയതി സന്നിധാനത്ത് എത്തിച്ചേരും. 26 ന് തങ്കയങ്കി ചാർത്തിയുള്ള മണ്ഡല പൂജറയാടെ ഈ വർഷത്തെ മണ്ഡലകാലം പൂർത്തിയാക്കി ശബരിമല നടയടക്കും. തുടർന്ന് ഈ മാസം 30 ന് മകര സംക്രമ പൂജകൾക്കായി വീണ്ടും നട തുറക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments