ഇന്തോനേഷ്യയില്‍ ക്രാക്കത്തോവ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 222 ആയി. 800 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ഭൂചലനവും അമാവാസി ദിനങ്ങളിലുണ്ടായ വലിയ തിരകളുമാണ് വന്‍ ദുരന്തത്തിന് കാരണമായത്. സംഭവത്തെ കുറിച്ച് കൂടുതലറിയാന്‍ ജിയോളജിക്കല്‍ ഏജന്‍സ് പഠനം നടത്തിവരികയാണെന്ന് ദുരന്ത നിവാരണ ഏജന്‍സി വക്താവ് പുര്‍വോ നുഗ്രോഹോ പറഞ്ഞു. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഇന്തോനേഷ്യയില്‍ സുനാമിയും ഭൂചലനവും; മരണം 222
RELATED ARTICLES