35 ലക്ഷം രൂപയുടെ നിരോധിത കറൻസിയുമായി മൂന്നുപേർ തൃശൂരിൽ പിടിയിലായി. ഗുജറാത്തിലെ പ്രമുഖ ഇലക്ട്രിക്കൽ കരാറുകാരനായ കൊല്ലം പുനലൂർ മില്ലിനു സമീപം കമുകിഞ്ചേരി സജികുമാർ (44), തിരുവനന്തപുരം വർക്കല പാളയംകുന്ന് സ്വദേശി ബിനുമന്ദിരത്തിൽ എസ്.കെ. മണി (56), തൃശൂർ കൊരട്ടി വാതല്ലൂർ വീട്ടിൽ അഭിലാഷ്(40) എന്നിവരാണ് ചാവക്കാട് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് ചൊവ്വാഴ്ച രാത്രി 10.30 ഓടെ നഗരത്തിലെത്തിയ ഇവരെ പിടികൂടുകയായിരുന്നു. നിരോധിക്കപ്പെട്ട ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും കെട്ടുകളായി 35 ലക്ഷം രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. 35 ലക്ഷത്തിൻറെ നിരോധിക്കപ്പെട്ട നോട്ട് നൽകിയാൽ പകരം ഏഴര ലക്ഷം അസൽ നോട്ട് നൽകാമെന്ന അഭിലാഷിന്റെ ഉറപ്പിലാണ് ഇവർ ഗുരുവായൂരിലെത്തിയത്. ഗുജറാത്തിൽ പണം ലഭിച്ച സ്രോതസും, ഈ പണം കൈമാറിയാൽ അഭിലാഷ് എന്തു ചെയ്യുമെന്നതിനെക്കുറിച്ചും ഇപ്പോഴും വ്യക്തതയില്ല. ഇക്കാര്യം പോലീസ് അന്വേഷിച്ച് വരുകയാണ്.
35 ലക്ഷം രൂപയുടെ നിരോധിത കറൻസിയുമായി മൂന്നുപേർ തൃശൂരിൽ പിടിയിലായി
RELATED ARTICLES