Tuesday, November 12, 2024
HomeCrimeമത്സരാർത്ഥിയായ പെൺകുട്ടിയെ കടന്ന് പിടിച്ച് ചുംബിച്ച ഗായകനെതിരെ കേസ്

മത്സരാർത്ഥിയായ പെൺകുട്ടിയെ കടന്ന് പിടിച്ച് ചുംബിച്ച ഗായകനെതിരെ കേസ്

റിയാലിറ്റി ഷോയ്‌ക്കിടെ മത്സരാർത്ഥിയായ പെൺകുട്ടിയെ കടന്ന് പിടിച്ച് ചുംബിച്ച ബോളിവുഡിലെ പ്രശസ്‌ത ഗായകനായ പപ്പോണിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഹോളി ആഘോഷത്തിനിടെയായിരുന്നു ഗായകന്റെ അതിക്രമം. തന്റെ ഫേസ്ബുക്കിലൂടെ ആഘോഷത്തിന്റെ ലൈവ് വീഡിയോ നൽകുന്നതിനിടെയായിരുന്നു ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ച് ചുംബിച്ചത്. ആസാം സ്റ്റേറ്റ് കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഗുഹാവത്തി പൊലീസാണ് പാപോണിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിട്ടുണ്ടെന്നും കുറ്റാരോപിതനെ ഉടൻ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് പശ്ചിമ ഗുഹാവത്തി ഡെപ്യൂട്ടി കമ്മിഷണർ മൊനീഷ് മിശ്ര പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്ത് സുരക്ഷിതത്വമാണ് ഇത്തരം റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്ന പെൺകുട്ടികൾക്കുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമങ്ങൾ നിലവിൽ വരേണ്ടതുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകനായ റൂണ ഭുയാൻ നേരത്തെ പറഞ്ഞിരുന്നു. അതേസമയം തനിക്ക് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സത്യം ഒരു നാൾ പുറത്ത് വരുമെന്നും ഗയകൻ പാപ്പോൺ പറ‌ഞ്ഞു. താൻ സ്വഭാവികമായി ചെയ്ത കാര്യമാണ് ഇതെന്നും ഇന്നത്തെ കാലത്ത് എത്ര നിഷ്‌കളങ്കതയോടെ ഒരു പെൺകുട്ടിയ സ്പർശിക്കുന്നത് തെറ്റാണ്. അതിനാൽ താൻ മാപ്പ് പറയുന്നുവെന്നും പാപ്പോൺ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments