ജമ്മു-കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലിനിടെ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പോലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂന്നു തീവ്രവാദികളെ വധിച്ചത്. ഏറ്റുമുട്ടലില്‍ കുല്‍ഗാം ഡിവൈഎസ്പി വീരമൃത്യു വരിച്ചു. അമന്‍ താക്കൂറാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. 2011 ബാച്ച് കാശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനാണ് അമന്‍ കുമാര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി കുല്‍ഗാമിലെ ഡി.വൈ.എസ്.പിയായി ചുമതലയേറ്റിട്ട്. ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ശ്രീനഗറില്‍നിന്ന് 68 കിലോ മീറ്റര്‍ അകലെ കുല്‍ഗാമിലെ തുറിഗാമിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഒളിത്താവളം സൈന്യം വളയുകയായിരുന്നു. ആര്‍മി, സിആര്‍പിഎഫ്, പ്രത്യേക സുരക്ഷാ സേന തുടങ്ങിയവര്‍ നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കാശ്‌മീരില്‍ വിഘടനവാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി നീങ്ങുന്നതിന്റെ ഭാഗമായി വെള്ളിയാഴ്‌ച രാത്രി പതിനായിരം ഭടന്മാര്‍ ഉള്‍പ്പെടുന്ന നൂറ് കമ്ബനി കേന്ദ്ര സേനയെ കാശ്മീരില്‍ എത്തിച്ചു