തമിഴ്‌നാട്ടില്‍ അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു. വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് രമ്യ (23) എന്ന അധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്. തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്റേഷനിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഇയാള്‍ രമ്യയെ വെട്ടിക്കൊന്നത്. രമ്യ ജോലി ചെയ്തിരുന്ന കുറിഞ്ഞിപ്പടിയിലെ സ്വകാര്യ സ്‌കൂളിലെത്തി ക്ലാസ് മുറിയിലിട്ട് കുത്തിയും കഴുത്തറുത്തും കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപെട്ടുവെങ്കിലും ഇയാള്‍ വന്ന ബൈക്കിന്റെ നമ്ബര്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ചിത്രം പ്രചരിപ്പിച്ച് അന്വേഷണം പുരോഗമിക്കവെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രമ്യയുടെ കൊലപാതകം നടത്തിയ വെള്ളിയാഴ്ച തന്നെ രാജശേഖര്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന. ഇയാളുടെ കുടുംബാംഗങ്ങള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
വിവാഹാഭ്യാര്‍ത്ഥന നിരസിച്ചഅധ്യാപികയെ കൊലപ്പെടുത്തിയ പ്രതി ആത്മഹത്യ ചെയ്തു
RELATED ARTICLES