കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല, ശാസ്ത്രീയമായും പ്രൊഫഷണലുമായ അന്വേഷണമാണ് പൊലീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്.പി മുഹമ്മദ് റഫീഖും ഡി.വൈ.എസ്.പി പ്രദീപും അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ഫയലുകള്‍ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. എന്നാല്‍ പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനാണ് ശ്രമിക്കുന്നത്. അതിനിടെ പെരിയയിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് ഒരുസംഘം തീവച്ചു. കോഴിക്കോട്ടും കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല, ശാസ്ത്രീയമായും പ്രൊഫഷണലുമായ അന്വേഷണമാണ് പൊലീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്.പി മുഹമ്മദ് റഫീഖും ഡി.വൈ.എസ്.പി പ്രദീപും അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ഫയലുകള്‍ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. എന്നാല്‍ പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനാണ് ശ്രമിക്കുന്നത്. അതിനിടെ പെരിയയിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് ഒരുസംഘം തീവച്ചു. കോഴിക്കോട്ടും കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം;ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്ന് ബെഹ്റ
RELATED ARTICLES