കുട്ടികള്‍ക്കെതിരായ വൈദികരുടെ ലൈംഗികാതിക്രമം നരബലിക്ക് തുല്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മ്ലേച്ഛമായ ഈ കുറ്റകൃത്യം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ സര്‍വോന്മുഖമായ യുദ്ധത്തിന് കത്തോലിക്ക സഭയോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു.കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ ഉപകരണമാണ്. ഇത്തരം ചെന്നായ്ക്കളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ശക്തമായ നടപടിയെടുക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. വൈദികരുടെ ബാലപീഡനം തടയുന്നതിനായി വിളിച്ച ബിഷപ്പുമാരുടെ അസാധാരണ സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.അധികാരവും സ്വാര്‍ഥതയും ചില വൈദികരെ ദുഷിപ്പിച്ചിരിക്കുന്നു. ഇതിന് വില നല്‍കേണ്ടി വരുന്നത് സഭയാണ്. വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് മെത്രാന്‍ സമിതികളുടെ മാര്‍ഗരേഖകള്‍ പുതുക്കണമെന്നും ശക്തിപ്പെടുത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
വൈദികരുടെ ലൈംഗികാതിക്രമം നരബലിക്ക് തുല്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
RELATED ARTICLES