Friday, March 29, 2024
HomeNationalപ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ ; പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​രം

പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ ; പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​രം

പ്ര​ധാ​ൻ​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി​യെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ്. വോ​ട്ടി​ന് കോ​ഴ എ​ന്ന​തി​നു തു​ല്യ​മാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​രം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ത് ത​ട​യാ​നാ​യി​ല്ലെ​ന്ന​ത് വ​ലി​യ നാ​ണ​ക്കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് വോ​ട്ട് ല​ക്ഷ്യം വ​ച്ചാ​ണ് എ​ല്ലാ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കും 2,000 രൂ​പ വീ​തം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ന്നും ചി​ദം​ബ​രം വി​മ​ർ​ശി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ചി​ദം​ബ​രം വി​മ​ർ​ശ​ന​ങ്ങ​ളും പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നി​ടെ പ​ദ്ധ​തി​യി​ൽ രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രു​ടെ രാ​ഷ്ട്രീ​യം ക​ർ​ഷ​ക ശാ​പ​ത്തി​ൽ ത​ക​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments