അരുണാചല്‍ പ്രദേശില്‍ ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് പ്രതിഷേധക്കാര്‍ കത്തിച്ചു

fire

അരുണാചല്‍ പ്രദേശില്‍ പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രി ചൗനാ മെയ്ന്‍റെ ബംഗ്ലാവ് കത്തിച്ചു. സംസ്ഥാനത്തെ പെര്‍മനന്‍റ് റെസിഡന്‍റ് സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കെതിരെ സമരം നടത്തുന്നതിനിടയില്‍ പൊലീസ് വെടിവെയ്പ്പ് നടത്തുകയും അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.ഇതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ചൗനാ മെയ്ന്റെ വീട് കത്തിച്ചത്.അതേസമയം സംഭവം നടക്കുമ്പോള്‍ അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാവിലെ ഇറ്റാനഗറില്‍നിന്നും നാംസായി ജില്ലയിലേക്ക് മാറിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.