വാഹനാപകടത്തില്‍ മരിച്ച രമേഷിന്റെ കുടുംബം സഹായം അഭ്യര്‍ത്ഥിക്കുന്നു

citinews

Reporter – പി.പി. ചെറിയാന്‍
കാലിഫോര്‍ണിയ: ഭാര്യയും മക്കളും ഉള്‍പ്പെടെ വിനോദയാത്രക്ക് പുറപ്പെട്ട ഭര്‍ത്താവ് രമേഷ് വാഹനം ഇടിച്ച് മരിച്ചതിനെ തുടര്‍ന്ന് അനാഥരായ കുടുംബാംഗങ്ങള്‍ ‘ഗൊ ഫണ്ട് ഫോര്‍മി’ യുടെ സഹായമഭ്യര്‍ത്ഥിച്ചു.

കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗമായ പിതാവിന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പഠനത്തിനു മറ്റുമായിട്ടാണ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.ഫെബ്രുവരി 17നായിരുന്നു അപകടം. യാത്രക്കിടയില്‍ പ്രകൃതി സൗന്ദര്യം ഒപ്പിയെടുക്കുന്നതിനിടയില്‍ മറ്റൊരു വാഹനം രമേഷിനെ ഇടിച്ചിടുകയായിരുന്നു.

സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. ഭാര്യ ശൈലജ, എട്ടുവയസ്സുള്ള രുദ്ര, അഞ്ചുവയസ്സുള്ള മീനാക്ഷി, ഭാര്യാപിതാവ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കുടുംബം.

സംഘടനകളോ, വ്യക്തികളോ സംഭാവന നല്‍കുവാന്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ http:// www. gofundme.com/sylaga-ramesh-friend-amp-family. അയച്ചുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും കാര്യമായ സഹായം ലഭിക്കുന്നുണ്ട്. 150,000 ഡോളറാണ് ലക്ഷ്യമിടുന്നിരിക്കുന്നത്.