കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ഏഴു വര്‍ഷം തടവും 60 ലക്ഷം പിഴയും. റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 1995 ഡിസംബറിനും 1996 ജനുവരിക്കും ഇടയില്‍ ദുംക ട്രഷറിയില്‍നിന്ന് 3.13 കോടി വകമാറ്റി ചിലവഴിച്ച കേസിലാണ് ഇപ്പോള്‍ കോടതി ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 6 കേസുകളാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടുള്ളത്. ഇതിലെ നാലാമത്തെ കേസിലെ വിധിയാണിത്.
ലാലു പ്രസാദ് യാദവിന് ഏഴു വര്‍ഷം തടവും 60 ലക്ഷം പിഴയും.
RELATED ARTICLES