സിനിമാ സീരിയൽ നടി മഹാലക്ഷ്‌മിയെ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കലാതിലകത്തിൽ നിന്നും മാറ്റി. പകരം മാർ ഇവാനിയോസ് കോളേജിലെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചു. അപ്പീൽ കമ്മിറ്റിയുടെതാണ് തീരുമാനം. കലോത്സവത്തിൽ സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചതായി പരാതി വന്നതിനെ തുടർന്നാണ് നടപടി. മഹാലക്ഷ്‌മിയെ കലാതിലകമാക്കാൻ വിധികർത്താക്കൾ അനർഹമായി മാർക്ക് നൽകിയെന്നാണ് മറ്റ് മത്സരാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത്. ആദ്യം ഫലം പ്രഖ്യാപിക്കുമ്പോൾ കുച്ചിപ്പുടിയിൽ ക്രൈസ്‌റ്റ് നഗർ കോളേജിലെ ദിവ്യയായിരുന്നു ഒന്നാം സ്ഥാനത്ത്. പക്ഷേ പിന്നീട് അപ്പീൽ മുഖേനെ മഹാലക്ഷ്‌മി ഒന്നാ സ്ഥാനത്ത് എത്തുകയും ദിവ്യ ലിസ്‌റ്റിൽ നിന്നുതന്നെ പുറത്താവുകയും ചെയ്‌തു. കഥാപ്രസംഗ മത്സരത്തിൽ ആദ്യം ഒന്നാം സ്ഥാനം നേടിയ മെറിൽ പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും നടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നുവെന്ന് മറ്റ മത്സരാർത്ഥികൾ പറയുന്നു.