Thursday, April 25, 2024
HomeNational"ബിജെപി പാ​വ​പ്പെ​ട്ടവരുടെ പ​ണം ത​ട്ടി​യെ​ടു​ത്ത് ധനികർക്കു നൽകി " രാഹുൽ ഗാന്ധി

“ബിജെപി പാ​വ​പ്പെ​ട്ടവരുടെ പ​ണം ത​ട്ടി​യെ​ടു​ത്ത് ധനികർക്കു നൽകി ” രാഹുൽ ഗാന്ധി

പാ​വ​പ്പെ​ട്ടവരുടെ കൈവശമുള്ള പ​ണം ത​ട്ടി​യെ​ടു​ത്ത് ധ​നി​ക​ർ​ക്ക് ബി​ജെ​പി​ ന​ൽ​കു​ക​യാ​ണെന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മൈ​സൂ​രു​വി​ലെ ചാ​മ​രാ​ജ​ന​ഗ​റി​ൽ ക്രമീകരിച്ച തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ന്ന അവസരത്തിലാണ് ബി​ജെ​പിക്കു നേരെ രാഹുൽ ആരോപണം ഉന്നയിച്ചത്.രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ മ​ടി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ പൊ​തു​ജ​ന​ത്തി​ന്‍റെ 2.5 ല​ക്ഷം കോ​ടി രൂ​പ ധ​നി​ക​ർ​ക്കാ​യി എ​ഴു​തി​ത്ത​ള്ളി. ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ ധ​നം വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ക​ർ​ഷ​ക​ക്ഷേ​മം എ​ന്നി​വ​യ്ക്കാ​യി വി​നി​യോ​ഗി​ക്കു​ക​യാ​ണെ​ന്നും യെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി മോ​ദി സ​ർ​ക്കാ​ർ വി​നി​യോ​ഗി​ച്ച തു​ക​യു​ടെ പ​കു​തി​യോ​ളം സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​യി​ൽ മാ​ത്രം വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധ​നി​ക​ർ​ക്ക് അ​വ​രു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് മോ​ദി നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ ന​ല്കി​യ​തെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യ രാ​ഹു​ൽ നോ​ട്ട് മാ​റ്റി​യെ​ടു​ക്കാ​ൻ ഏ​തെ​ങ്കി​ലും കോ​ടീ​ശ്വ​ര​ൻ ബാ​ങ്കി​നു മു​ന്നി​ൽ ക്യു ​നി​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടോ എ​ന്നും ചോ​ദി​ച്ചു. അ​ഴി​മ​തി​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ജ​യി​ലി​ലാ​യ ച​രി​ത്ര​മു​ള്ള ബി​ജെ​പി​ക്ക് അ​ഴി​മ​തി​യു​ടെ പേ​രി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്താ​ൻ ധാ​ർ​മി​ക​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. ജ​യി​ൽ​ശി​ക്ഷ​യ​നു​ഭ​വി​ച്ച ബി.​എ​സ്. യെ​ദ്യൂ​ര​പ്പ​യെ അ​രി​കി​ലി​രു​ത്തി കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന് ന​രേ​ന്ദ്ര മോ​ദി കു​റ്റ​പ്പെ​ടു​ത്ത​ത് അ​പ​മാ​ന​ക​ര​മ​ല്ലേ​യെ​ന്നും സി​ദ്ധ​രാ​മ​യ്യ ചോ​ദി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments