റാന്നി അങ്ങാടി പഞ്ചായത്ത് ബജറ്റ് :13.54 കോടി രൂപ വരവും 12.87 കോടി രൂപ ചെലവും 66.94 ലക്ഷം മിച്ചവും

ജലപദ്ധതികൾ, ഭവനങ്ങൾ എന്നിവയുടെ നിർമാണം, മാലിന്യ സംസ്കരണം എന്നിവയ്ക്കു മുൻഗണന നൽകി 13.54 കോടി രൂപ വരവും 12.87 കോടി രൂപ ചെലവും 66.94 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് റാന്നി അങ്ങാടി പഞ്ചായത്ത് കമ്മിറ്റി പാസാക്കി. വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേകം പദ്ധതികൾ നടപ്പാക്കും. സ്ത്രീ ശാക്തീകരണത്തിനായി ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങും. വലിയകാവ് മുതൽ ഉപാസനക്കടവ് വരെ വലിയതോടിന്റെ നവീകരണം, മാമുക്ക് പാലത്തിനു സമീപം കുട്ടികളുടെ പാർക്ക് എന്നിവയ്ക്കായി തുക നീക്കിവച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ദീനാമ്മ സെബാസ്റ്റ്യൻ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ബാബു പുല്ലാട് അധ്യക്ഷത വഹിച്ചു.