മാരാമണ്ണിലെ ഹോട്ടൽ ജീവനക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

dead

മാരാമണ്ണിലെ ഹോട്ടൽ ജീവനക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. 60 വയസ്സുള്ള ഹോട്ടല്‍ ജീവനക്കാരനായ ഷാജഹാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കോഴഞ്ചേരി പമ്പയാറിന്റെ തീരത്തുള്ള വഴിയരികിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലെ തൊലി പൊള്ളലേറ്റ് പൊളിഞ്ഞിട്ടുണ്ട്. സൂര്യാതപമെന്ന് സംശയിക്കുന്നതായി മൃതദേഹം പരിശോധിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസും അറിയിച്ചു.