Tuesday, April 23, 2024
HomeNationalഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ ട്രോമാ കെയര്‍ യൂണിറ്റിൽ തീപിടിത്തം

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ ട്രോമാ കെയര്‍ യൂണിറ്റിൽ തീപിടിത്തം

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ ട്രോമാ കെയര്‍ യൂണിറ്റിൽ തീപിടിത്തം. ഡൽഹി ക്യാംപസിലാണ് തീ പിടിത്തമുണ്ടായത്. അഗ്നിബാധയുടെ റെ കാരണം വ്യക്തമല്ല. തീപിടിച്ച മുറിയില്‍ നിന്ന് എല്ലാ രോഗികളെയും ഒഴിപ്പിച്ചിട്ടുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.എയിംസ് ക്യാംപസിലെ ട്രോമാ കെയര്‍ യൂണിറ്റിന്‍റെ താഴേ നിലയിലാണ് തീ പിടിച്ചത്. ആറേ മുക്കാലോടെയാണ് കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്.ഓപ്പറേഷന്‍ തീയറ്ററിന്‍റെ അകത്താണ് തീപിടിച്ചത്. ആ സമയത്ത് അകത്ത് ശസ്ത്രക്രിയകളൊന്നും നടക്കുന്നുണ്ടായിരുന്നില്ല. തീപിടിച്ച വിവരം അറിഞ്ഞയുടന്‍ നാല് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. കനത്ത പുകയാണ് കെട്ടിടത്തില്‍ നിന്ന് ഉയരുന്നത്. ഇപ്പോള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുക ഉയരുന്നതിനാല്‍ കെട്ടിടത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയാണ്. അകത്ത് ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നാണ് റിപ്പോർട്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments