മണ്ഡലം മാറി വോട്ടു ചോദിച്ച അമളിയെക്കുറിച്ചു ന്യായീകരണവുമായി എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. നെടുമ്ബാശേരി വിമാനത്താവളം വേറെ മണ്ഡലത്തിലായിപ്പോയത് തന്റെ കുഴപ്പമല്ലെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിവസം തന്നെയാണ് കണ്ണന്താനത്തിന് അമളിപറ്റിയത്.ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ വിമാനത്തിലാണ് കണ്ണന്താനം എത്തിയത്. ഇവിടെ അദ്ദേഹത്തിനു ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. വിമാനത്താവളത്തില്‍ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളോടായിരുന്നു കേന്ദ്രമന്ത്രി ആദ്യം വോട്ട് അഭ്യര്‍ഥിച്ചത്. എന്നാല്‍ നെടുമ്ബാശേരി എറണാകുളം മണ്ഡലത്തിലല്ലെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചതോടെ അമളി മനസിലാക്കി അവിടെ നിന്ന് യാത്ര തിരിച്ചു.കെഎസ്ആര്‍ടിസി ബസിലാണു എറണാകുളത്തേക്ക് തിരിച്ചത്. എന്നാല്‍ ആലുവ പറവൂര്‍ കവലയായപ്പോള് മന്ത്രി അവിടെ ഇറങ്ങി. ബസില്‍ നിന്നും ഇറങ്ങിയ കണ്ണന്താനം നാട്ടുകാരോട് വോട്ട് അഭ്യര്‍ഥിക്കാന്‍ തുടങ്ങി. ഉടനെ പ്രവര്‍ത്തകര്‍ ഇത് ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചു.മണ്ഡലം മാറിയാണ് വോട്ട് തേടിയതെന്ന് അദ്ദേഹം മനസിലാക്കിയത് അപ്പോഴാണ്. അബദ്ധം പറ്റിയെന്നു മനസിലാക്കിയതോടെ കണ്ണന്താനം വോട്ടഭ്യര്‍ഥന മാറ്റി പ്രാര്ഥിക്കണമെന്നാക്കി. പിന്നീട് പാര്ട്ടിക്കാര് കൊണ്ടു വന്ന കാറില്‍ അദ്ദേഹം എറണാകുളം മണ്ഡലത്തിലേക്ക് പോയി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു.
മണ്ഡലം മാറി വോട്ടു ചോദിച്ച അമളിയെക്കുറിച്ചു ന്യായീകരണവുമായി കണ്ണന്താനം
RELATED ARTICLES