ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ചിന്താഗുഫയ്ക്കു സമീപം മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തു റോഡു നിർമിക്കുന്ന തൊഴിലാളികൾക്കു സംരക്ഷണം നൽകുകയായിരുന്ന 74 ബറ്റാലിയനിലെ ജവാൻമാരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 11 ന് സുക്മയിൽ മാവോയിസ്റ്റുകൾ ആക്രമണം നടത്തി സൈനികരുടെ പക്കലുള്ള ഇൻസാസ്, എ കെ 47 തോക്കുകൾ, റേഡിയോ സെറ്റുകൾ തുടങ്ങിയവ തട്ടിയെടുത്തിരുന്നു. അന്ന് 12 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുടെ പിടിയിൽനിന്നു സുക്മയെ മോചിപ്പിക്കാനായി കൂടുതൽ സിആർപിഎഫ് ജവാന്‍മാരെ ഇവിടെ വിന്യസിക്കുകയും സുക്മയിലെ ചന്ത സിആർപിഎഫുകാരുടെ സംരക്ഷണത്തിൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും ചെയ്തിരുന്നു. മാവോവാദി സാനിധ്യം കൂടുതലുള്ള പ്രദേശമാണിത്. സംഭവത്തെ തുടർന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. സ്ഥിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ജവാന്‍മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
RELATED ARTICLES