Thursday, April 18, 2024
HomeKeralaകേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്

കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്

കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് 2018ലേക്കായി അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേക്ഷണം ചെയ്ത പരിപാടികളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. കൂടാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള സ്വതന്ത്ര പരിപാടികളും അവാര്‍ഡിനായി പരിഗണിക്കും. അപേക്ഷ അയക്കുന്നവര്‍ അതാത് ചാനലുകളില്‍ നിന്നും ടെലികാസ്റ്റ് സര്‍ട്ടിഫിക്കറ്റോ, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റോ അടക്കം നിശ്ചിത മാതൃകയിലുള്ള ഫോറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഡിവിഡി, പെന്‍ഡ്രൈവ് ഹാര്‍ഡ് ഡിസ്ക് എന്നിവയില്‍ ഏതിലെങ്കിലും പരിപാടിയും പകര്‍ത്തി അയക്കണം. സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് എന്ന വിലാസത്തിലോ, ചന്തവിള സൈനിക സ്‌കൂള്‍ പി ഒ തിരുവനന്തപുരം 695585 എന്ന വിലാസത്തിലോ, സിറ്റി ഓഫീസ്, റൂം നമ്ബര്‍ 6 ട്രിഡ കോംപ്ലക്സ്, ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍ തിരുവനന്തപുരം 35 എന്ന വിലാസത്തിലോ അപേക്ഷ അയക്കാം. 2019 ഏപ്രില്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments