Saturday, April 20, 2024
Homeപ്രാദേശികംവോട്ടിങ്ങിൽ പ​ത്ത​നം​തി​ട്ട ചരിത്രമെഴുതി

വോട്ടിങ്ങിൽ പ​ത്ത​നം​തി​ട്ട ചരിത്രമെഴുതി

ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന, ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വാ​യ പ​ത്ത​നം​തി​ട്ട​യി​ല്‍ 80 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളിം​ഗ് ന​ട​ന്ന​ത് 160 ബൂ​ത്തു​ക​ളി​ല്‍. മ​ണ്ഡ​ല​ത്തി​ലെ റി​ക്കാ​ര്‍​ഡ് പോ​ളിം​ഗി​ന്‍റെ​യും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ന്‍റെ​യും ക​ണ​ക്കു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഈ ​വി​വ​ര​വും പു​റ​ത്തു​വ​രു​ന്ന​ത്. അ​ടൂ​രി​ലെ മൂ​ന്നാ​ളം ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സ് സ്കൂ​ളി​ലെ 89-ാം ന​ന്പ​ര്‍ ബൂ​ത്തി​ല്‍ 100 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. മ​ണ്ഡ​ല​ത്തി​ല്‍ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ പോ​ളിം​ഗ് ന​ട​ന്ന ഏ​ക ബൂ​ത്തും ഇ​തു​ത​ന്നെ. 74.19 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തെ വോ​ട്ടിം​ഗ് ശ​ത​മാ​നം. മ​ണ്ഡ​ല ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം 70 ക​ട​ക്കു​ന്ന​ത്. വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ക്കു​ന്ന​തും ഇ​താ​ദ്യം. പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടു​ത​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും കു​റ​വ് റാ​ന്നി​യി​ലു​മാ​ണ്.  കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ 59 ബൂ​ത്തു​ക​ളി​ലും പൂ​ഞ്ഞാ​റി​ല്‍ 33 ബൂ​ത്തു​ക​ളി​ലും അ​ടൂ​രി​ല്‍ 44 ബൂ​ത്തു​ക​ളി​ലും പോ​ളിം​ഗ് 80 ശ​ത​മാ​നം ക​വി​ഞ്ഞു. തി​രു​വ​ല്ല​യി​ല്‍ നാ​ലും റാ​ന്നി​യി​ല്‍ ര​ണ്ടും കോ​ന്നി, ആ​റ​ന്‍​മുള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്പ​ത് വീ​തം ബൂ​ത്തു​ക​ളി​ലാ​ണ് 80-ന് ​മു​ക​ളി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം എ​ത്തി​യ​ത്. 

മ​ണ്ഡ​ല​ത്തി​ല്‍ 60 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് നാ​ലു ബൂ​ത്തു​ക​ളി​ല്‍ മാ​ത്ര​മാ​ണ്. ഒ​രു ബൂ​ത്ത് തി​രു​വ​ല്ല​യി​ലും മൂ​ന്നു ബൂ​ത്തു​ക​ള്‍ റാ​ന്നി​യി​ലു​മാ​ണ്. 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 92 ബൂ​ത്തു​ക​ളി​ലാ​യി​രു​ന്നു 60 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ വോ​ട്ടിം​ഗ് ന​ട​ന്ന​ത്. ജ​ന​സം​ഖ്യ​യി​ല്‍ സ്ത്രീ​ക​ള്‍ കൂ​ടു​ത​ലു​ള്ള ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട. ആ ​മേ​ധാ​വി​ത്വം വോ​ട്ടു​ചെ​യ്യു​ന്ന​തി​ലും സ്ത്രീ​ക​ള്‍ നി​ല​നി​ര്‍​ത്തി. ആ​കെ വോ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​ല്‍ പ​കു​തി​യി​ല​ധി​ക​വും സ്ത്രീ​ക​ളു​ടെ വോ​ട്ടാ​ണ്. മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ​യു​ള്ള 716884 വ​നി​താ വോ​ട്ട​ര്‍​മാ​രി​ല്‍ 531826 പേ​രും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. അ​തേ​സ​മ​യം 490934 പു​രു​ഷ​ന്‍​മാ​ര്‍ മാ​ത്ര​മാ​ണ് ബൂ​ത്തി​ലെ​ത്തി​യ​ത്. ആ​കെ 661700 പു​രു​ഷ​വോ​ട്ട​ര്‍​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പൂ​ഞ്ഞാ​ര്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍​ത​ന്നെ​യാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. 100 ശ​ത​മാ​നം​പേ​ര്‍ വോ​ട്ട് ചെ​യ്ത് ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​വും ശ്ര​ദ്ധ​നേ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി, ആ​റ​ന്‍​മു​ള, അ​ടൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്ന് ഓ​രോ​രു​ത്ത​ര്‍​വീ​തം ആ​കെ മൂ​ന്നു പേ​ര്‍​ക്കാ​ണു ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ എ​പ്പി​ക് കാ​ര്‍​ഡു​ണ്ടാ​യി​രു​ന്ന​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments