Friday, March 29, 2024
HomeObituaryപാസ്റ്റര്‍ കെ.ഐ. കോരുത് ഡാലസില്‍ നിര്യാതനായി, പൊതു ദര്ശനം ശനിയാഴ്ച

പാസ്റ്റര്‍ കെ.ഐ. കോരുത് ഡാലസില്‍ നിര്യാതനായി, പൊതു ദര്ശനം ശനിയാഴ്ച

ഡാളസ്: റാന്നി സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപകനും  ദീര്‍ഘകാലം ഐ.പി.സി. പാസ്റ്ററും സുവിശേഷ  പ്രാസംഗീകനുമായ റാന്നി ഇറ്റിച്ചുവട്  പാസ്റ്റര്‍ കെ.ഐ. കോരുത് (87)  ഏപ്രിൽ  23-വ്യാഴാഴ്‌ച ഡാലസില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.
 ദീഘകാലം  കരിയംപ്ലാവ് ബ്രെത്‌റൻ സ്കൂൾ അധ്യാപകനായിരുന്നു .1967-ല്‍ അമേരിക്കയിലെത്തി ഉപരിപഠനത്തിനു ശേഷം . 1973-ല്‍ മടങ്ങി പോയി റാനിയില്‍ സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു മുന്‍പാണു വീണ്ടും അമേരിക്കയിൽ എത്തിയത് . നോര്‍ത്ത് ഡാലസ് ചര്‍ച്ച് ഓഫ് ഗോഡ് അംഗമായിരുന്നു.

ഭാര്യ സാറാമ്മ കോരുത് (റാന്നി കാര്‍മ്മല്‍ ഭവന്‍).
മക്കള്‍: മോളി ഐപ്പ്,ജോസ് കോരുത്, ടോം കോരുത്, ജയിംസ് കോരുത്. മരുമക്കള്‍:പാസ്റ്റര്‍ ബാബു ഐപ്പ്; ബെല്‍സി കോരുത്, ഡെയ്‌സി കോരുത്, ജിജി കോരുത്. 

മെമ്മോറിയൽ സർവീസ്-  ഏപ്രിൽ 25  ശനിയാഴ്ച  2 -5 pm
 നോർത്ത് ഡാളസ് ചർച്ച ഓഫ് ഗോഡ് റിച്ചാർഡ്സൺ
സംസ്കാര ശുശ്രുഷ -ഏപ്രിൽ 27  തിങ്കളാഴ്ച 2 -3  pm  
റ്റ്രെന്റിൻ ജാക്‌സൺ  മോറോ  ഫ്യൂണറൽ ഹോം, അല്ലൻ  
(എല്ലാ സർവീസുകളും  കൗണ്ടി,  സി ഡി സി ഗൈഡ് ലൈൻസിനു വിധേയമായി) വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബാബു ഐപ്പ് 214-763-6693
ജോസ് കോരുത് 469-579-9941 
വാർത്ത അയച്ചത്  പി പി ചെറിയാൻ

RELATED ARTICLES
- Advertisment -

Most Popular

Recent Comments