പരിക്ക് ; വിരാട് കോഹ്‌ലിക്ക് കൗണ്ടി ക്രിക്കറ്റ് നഷ്ടമായേക്കും

indian cricket skipper

ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കി ഇന്ത്യന്‍ നായകന്‍ വിരാട് വിരാട് കോഹ്‌ലി പരിക്കിന്റെ പിടിയില്‍. കഴുത്തിനേറ്റ ഉളുക്കാണ് വിരാട് കോഹ്‌ലിക്ക് തിരിച്ചടിയായത്. നേരത്തെ നടുവിന്റെ ഡിസ്‌ക് സ്ഥാനം തെറ്റിയതാണ് കാരണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഡിസ്‌കിന് കുഴപ്പമൊന്നുമില്ലെന്നും കഴുത്തിന് ഉളുക്ക് മാത്രമേയുള്ളുവെന്നും ബി.സി.സി.ഐ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.വിരാട് കോലിയുടെ ചികിത്സ ബി.സി.സി.ഐയുടെ മേല്‍നോട്ടത്തില്‍ നടക്കും. ശസ്ത്രക്രിയ ആവശ്യമായി വരില്ലെന്നും ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുൻപായി വിരാട് കോഹ്‌ലി വിശ്രമത്തിലായിരിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ജൂണ്‍ 15ന് ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കോഹ്‌ലി ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകും. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റനായ വിരാട് കോലിക്ക് പരിക്കേറ്റത്.ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിന് മുന്നോടിയായിരുന്നു കൗണ്ടി ക്ലബായ സറെയ്‌ക്ക് വേണ്ടി കളിക്കാന്‍ വിരാട് കോഹ്‌ലി തീരുമാനിച്ചത്. പരിക്കായതിനാല്‍ കൗണ്ടി കളിച്ചാല്‍ വിരാട് കോഹ്‌ലിക്ക് ഇംഗ്ലീഷ് പര്യടനം നഷ്ടപ്പെടുമെന്ന് അദ്ദേഹത്തിന്റെ ‌ഡോ‌ക്‌ടര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ടെസ്‌റ്റ് മത്സരം ഒഴിവാക്കിയായിരുന്നു ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാന്‍ വിരാട് കോഹ്‌ലി തീരുമാനിച്ചത്