നഴ്‌സിംഗ് വിദ്യാര്‍ഥിനിക്ക് നിപ്പ സ്ഥിരീകരിച്ചു

ഡോക്ടര്‍മാരുടെ സ്‌പെഷ്യല്‍ പേയും അലവന്‍സുകളും

കോഴിക്കോട് ഒരാള്‍ക്കു കൂടി നിപ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നിരീക്ഷണത്തിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ഥിനിക്കാണ്‌ നിപ ബാധിച്ചതായി സ്ഥിരീകരണമായത്. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ 11 പേര്‍ മരിച്ചു. 160 സാമ്പിളുകള്‍ പരിശോധനയക്കയച്ചതില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരമാണ് നഴ്സിങ് വിദ്യാര്‍ഥിനിക്ക് നിപ്പ ബാധയാണെന്ന് സ്ഥിരീകരിച്ചത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെയാണ് ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിക്കുന്നത്.ദിവസങ്ങളായി ചികിത്സയിലായിരുന്ന പേരാമ്പ്ര സൂപ്പിക്കടവിലെ മൂസ ഇന്ന് രാവിലെ മരിച്ചിരുന്നു. .