ആര്‍സിബി ആരാധകര്‍ക്കു സര്‍പ്രൈസ് : ഡി വില്ലേഴ്‌സ് ആര്‍സിബിയിൽ തുടരും

ab de villers

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസമായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതോടൊപ്പം വിദേശ പിച്ചുകളില്‍ ഇനി കളിക്കില്ല എന്നും എബിഡി വ്യക്തമാക്കിയിരുന്നുഅതോടെ ഐപിഎല്ലിലും എബിഡിയെ നഷ്ടമാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചു. പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നിലുള്ള കാരണമെന്തന്ന് താരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതാണ് വിരമിക്കാനുള്ള മികച്ച സമയം എന്ന പറഞ്ഞാണ് താരം വിരമിക്കല്‍ തീരുമാനം ലോകത്തെ അറിയിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റസിനായി കളിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ടീമിന് എല്ലാവിധ പിന്തുണ നല്‍കുമെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കിയിരുന്നു. ആശങ്കയിലായിരുന്ന ആര്‍സിബി ആരാധകര്‍ക്ക് അപ്രതീക്ഷിത സര്‍പ്രൈസാണ് റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ ഒഫീഷ്യല്‍ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. ആര്‍സിബിക്കായി ഡിവില്ലിയേഴ്‌സ് കളിക്കുമോ എന്ന ചോദ്യത്തിന് കളിക്കും എന്നാണ് ബെംഗളൂരു ട്വീറ്റ് ചെയ്തിരിക്കുന്നത്.