തിരുവനന്തപുരം, കൊച്ചി ,കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ശനിയാഴ്ച്ച (മേയ് 23) വൈകിട്ടോടെ പത്തനംതിട്ട ജില്ലക്കാരായ 65 പ്രവാസികള്‍ കൂടി എത്തി. ഇവരില്‍ 37 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി.
ദുബായ് – തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ പത്ത് സ്ത്രീകളും 12 പുരുഷന്‍മാരും മൂന്നു കുട്ടികളും അടക്കം 25 പേരാണ് എത്തിയത്. ഇവരില്‍ 16 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. മൂന്നു ഗര്‍ഭിണികള്‍ അടക്കം ഒന്‍പതു പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
മസ്‌ക്കറ്റ് – തിരുവനന്തപുരം വിമാനത്തില്‍ 12 സ്ത്രീകളും 11 പുരുഷന്‍മാരും എട്ട് കുട്ടികളും അടക്കം ജില്ലക്കാരായ 31 പേരാണ് എത്തിയത്. ഇവരില്‍ 12 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്ന് ഗര്‍ഭിണികള്‍ അടക്കം 19 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
സിംഗപ്പൂര്‍ – കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ ഏഴു പേര്‍ എത്തി. പുരുഷന്‍മാരായ ഈ ഏഴുപേരെയും കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
മസ്‌ക്കറ്റ് – കൊച്ചി വിമാനത്തില്‍ ജില്ലയില്‍ നിന്നുള്ള ഒരാളാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.
അബുദാബി – കണ്ണൂര്‍ വിമാനത്തില്‍ ജില്ലക്കാരായ ഒരാളാണ് ഉണ്ടായിരുന്നത്. ഇയാളെ കോവിഡ് കെയര്‍ സെന്ററിലാക്കി.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലക്കാരായ 80 പേര്‍ ട്രെയിനിലെത്തി
മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രെയിനില്‍ ശനിയാഴ്ച്ച (മേയ് 23) രാത്രിയോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലക്കാരായ 80 പേരെത്തി. എറണാകുളം, കോട്ടയം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിയ ഇവരില്‍ 73 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. ശനിയാഴ്ച്ച (മേയ് 23) വൈകിട്ട് ആറിന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ നിന്ന് പത്തനംതിട്ട ജില്ലക്കാരായ അഞ്ചു സത്രീകളും രണ്ടു പുരുഷന്‍മാരും അടക്കം ഏഴു പേര്‍ ഇറങ്ങി. ഇവരെല്ലാം ടാക്‌സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ട്രെയിന്‍ രാത്രി 8.30ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പത്തനംതിട്ട ജില്ലക്കാരായ 27 സ്ത്രീകളും 34 പുരുഷന്‍മാരും 11 കുട്ടികളും അടക്കം 72 പേര്‍ ഇറങ്ങി. ഇവരെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ രാത്രി 11 ഓടെ പത്തനംതിട്ടയിലെത്തിച്ചു. 72 പേരെയും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി.
ഈ ട്രെയിനില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇറങ്ങിയത് പത്തനംതിട്ട ജില്ലക്കാരനായ ഒരാളാണ്. ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.