ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരായ സംഘം നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ പതിനാറുകാരൻ കൊല്ലപ്പെട്ടു. ഹരിയാനയിലാണ് ദാരുണ സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലാക്കിയെങ്കിലും പതിനാറുകാരനായ ജുനൈദിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഡൽഹിയിൽനിന്നു ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലേക്കു മടങ്ങുകയായിരുന്നു ഇവർ. ഇറച്ചി കഴിക്കുന്നവർ എന്നാക്ഷേപിച്ചാണ് ഇരുപതംഗ സംഘം ആക്രമിച്ചതെന്നു പരുക്കേറ്റ യുവാക്കൾ പറഞ്ഞു. എന്നാൽ, ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കമാണു സംഘം ചേർന്നുള്ള ആക്രമണത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.