ചൈനയിലെ സിച്ചുവാൻ പ്രവശ്യയിലെ മാക്സിയൻ കൗണ്ടിയിലുണ്ടായ മണ്ണിടിച്ചലിൽ 100 പേരെ കാണാതായി. 40 വീടുകൾ മണ്ണിനടിയിലായതായും റിപ്പോർട്ടുകളുണ്ട്.
സർക്കാറിെൻറ നൽകുന്ന വിവരമനുസരിച്ച് സിനോം ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. എന്നാൽ മണ്ണിടിച്ചിലിെൻറ വ്യാപ്തിയെ കുറിച്ച് സൂചനകളൊന്നുമില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.
കനത്ത മഴയും മണ്ണിടിച്ചലും ചൈനയിലെ മലമ്പ്രദേശങ്ങളിലെ നിത്യ സംഭവമാണ്. ജനുവരിയിൽ ഉണ്ടായ സമാനമായ മണ്ണിടിച്ചിലിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.