Thursday, April 25, 2024
HomeNationalമോദി വി​ഭാ​വ​ന ചെ​യ്യു​ന്ന പു​തി​യ ഇ​ന്ത്യ വേണ്ട , പഴയ ഇന്ത്യ തിരിച്ചു തന്നാൽ മതി...

മോദി വി​ഭാ​വ​ന ചെ​യ്യു​ന്ന പു​തി​യ ഇ​ന്ത്യ വേണ്ട , പഴയ ഇന്ത്യ തിരിച്ചു തന്നാൽ മതി : കോ​ണ്‍​ഗ്ര​സ്

ആ പ​ഴ​യ ഇ​ന്ത്യ​യെ ഒന്ന് തി​രി​ച്ചു​ ത​ര​ണ​മെ​ന്നു മോദിയോട് കോ​ണ്‍​ഗ്ര​സ്. മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച്‌ ജാ​ര്‍​ഖ​ണ്ഡി​ല്‍ മു​സ്ലിം യു​വാ​വി​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ലോ​ക്സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്ക​വെ രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദാ​ണ് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

നി​ങ്ങ​ള്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന പു​തി​യ ഇ​ന്ത്യ ഞ​ങ്ങ​ള്‍​ക്ക് വേ​ണ്ടെ വേണ്ട . ആ ​ഇ​ന്ത്യ നി​ങ്ങ​ള്‍ ത​ന്നെ സൂ​ക്ഷി​ച്ചോ​ളൂ. ഞ​ങ്ങ​ള്‍​ക്ക് ഹി​ന്ദു​ക്ക​ളും മു​സ്ലിം​ക​ളും സി​ക്കു​കാ​രും ക്രി​സ്ത്യാ​നി​ക​ളും ത​മ്മി​ല്‍ സ്നേ​ഹ​വും സ​ഹ​വ​ര്‍​ത്തി​ത്വ​വും നി​ല​നി​ന്നി​രു​ന്ന ആ ​പ​ഴ​യ ഇ​ന്ത്യ മ​തി. ആ ​ഇ​ന്ത്യ​യി​ല്‍ വെ​റു​പ്പും ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​നു​ഷ്യ​ന്‍​മാ​ര്‍ പ​ര​സ്പ​രം വെ​റു​ക്കു​ന്ന​താ​ണ് പു​തി​യ ഇ​ന്ത്യ- ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു.

ജാ​ര്‍​ഖ​ണ്ഡ് അ​ക്ര​മ​ങ്ങ​ളു​ടെ​യും ആ​ള്‍​കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​യും വിരാജക പ്രദേശമായി മാ​റി​ക്ക​ഴി​ഞ്ഞു. എ​ല്ലാ ആ​ഴ്ച​ക​ളി​ലും മു​സ്ലിം​ക​ളും ദ​ളി​തു​ക​ളും കൊ​ല്ല​പ്പെ​ടു​ന്നു. സ​ബ്കാ സാ​ത്, സ​ബ്കാ വി​കാ​സ് എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ല്‍ രാ​ജ്യ​ത്ത് ജ​ന​ങ്ങ​ള്‍ ബാ​ക്കി​യു​ണ്ടാ​ക​ണ​മെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ന​ബി​യു​ടെ വി​മ​ര്‍​ശ​നം.

പു​തി​യ ഇ​ന്ത്യ സൃ​ഷ്ടി​ക്കും എ​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ റാ​ലി​ക​ളി​ല്‍ ഉ​യ​ര്‍​ത്തി​യി​രു​ന്ന സ്ഥി​രം മു​ദ്രാ​വാ​ക്യ​മാ​യി​രു​ന്നു. ഇ​തി​നെ പ​രി​ഹ​സി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ഴ​യ ഇ​ന്ത്യ പ്ര​യോ​ഗം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments