ജയില്‍ ജീവനക്കാര്‍ക്ക് ശക്തമായ താക്കീതുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്

rishiraj sing

ജയിലിലെ മിന്നൽ പരിശോധയ്ക്ക് പിന്നാലെ ജയില്‍ ജീവനക്കാര്‍ക്ക് ശക്തമായ താക്കീതുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. പരിശോധനയ്ക്ക് ശേഷം ഒരു മണിക്കൂറൂളോളം ജയിലില്‍ ചെലവിട്ടതിന് ശേഷമാണ് മുന്നറിയിപ്പുമായി ഋഷിരാജ് സിംഗ് എത്തിയത്. ഇ​തു​വ​രെ കു​ഴ​പ്പ​ങ്ങ​ള്‍ ഉണ്ടായാല്‍ ​ സ്ഥ​ലം മാ​റ്റ​മോ, പേ​രി​നു​ള്ള സ​സ്‌പെ​ന്‍​ഷ​നോ മാ​ത്ര​മാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​നി​ ആവര്‍ത്തിച്ചാല്‍ സ​ര്‍​വീസി​ല്‍ നി​ന്ന് നീ​ക്കു​ക​യാ​ണെ​ന്ന് ഡി.​ജി.​പി പറഞ്ഞു.ഇപ്പോള്‍ നടന്ന സംഭവങ്ങളൊക്കെ തടവുകാരുമായി ജയില്‍ ജീവനക്കാര്‍ക്കുള്ള ബന്ധത്തിന്റെ സൂചനയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ കണ്ണൂര്‍ സെന്‍ട്രന്‍ നടത്തിയ റെയ്ഡില്‍ നാ​ല്​ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, 2500 രൂ​പ, 20 ഗ്രാം ​ക​ഞ്ചാ​വ്, നി​ര​വ​ധി ചാ​ര്‍​ജ​റു​ക​ള്‍, പ്ല​ഗ്​ ഹോ​ള്‍​ഡ​റു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്തിരുന്നു. തുടര്‍ച്ചയായി രണ്ടാം ദിനമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍ പരിശോധന നടത്തുന്നത്.