ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശിനെതിരെ പുതിയ അഴിമതി ആരോപണം . തെരഞ്ഞെടുപ്പ് ചെലവിന് അനുവദിച്ച തുകയില്‍ 35 ലക്ഷം രൂപ ചെലവഴിച്ചതിന്റെ കണക്ക് കാണിച്ചില്ലെന്നാണ് പുറത്ത് വരുന്ന പുതിയ ആരോപണം. എം ടി രമേശിനെതിരെ ബിജെപി അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എം ടി രമേശ് പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചെലവിനായി നല്‍കിയ 87 ലക്ഷം രൂപയില്‍ 35 ലക്ഷത്തിന്റെ കണക്ക് രമേശ് കാണിച്ചില്ലെന്നാണ് പരാതി. നിലവില്‍ മെഡിക്കല്‍ കോളെജ് കോഴ അഴിമതിയുമായി ബന്ധപ്പെട്ടും എം ടി രമേശിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു അഴിമതിയില്‍ കൂടി എം ടി രമേശ് ഉള്‍പ്പെട്ടതായി പുറത്ത് വരുന്നത്.