ദിലീപിനെ പോലീസ് നാളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കും

dileep arrested

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പോലീസ് നാളെ നേരിട്ട് കോടതിയില്‍ ഹാജരാക്കില്ല. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും കോടതിയില്‍ ഹാജരാക്കുക. പോലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിവാങ്ങാനാണ് പോലീസിന്റെ നീക്കം. അതിനുള്ള സൗകര്യങ്ങള്‍ കോടതിയില്‍ ഒരുക്കും. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ദിലീപിനെ ജയിലില്‍ നിന്ന് ഇറക്കാന്‍ കഴിയില്ലെന്ന് പോലീസ് കോടതയില്‍ അറിയിച്ചു. നിലവിലെ റിമാന്‍ഡ് കാലാവധി നാളെ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്.

അതിനിടെ, ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചു. ദിലീപിനെതിരെ ഗമൂഢാലോചനയുണ്ടെന്നും അതിനു തെളിവുണ്ടെന്നും കേസില്‍ മറ്റ് ഗൂഢാലോചനയില്ല എന്നും ജോര്‍ജ് പരാമശം നടത്തിയിരുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗൂഢാലോചന നടത്തിയ വരെ കുറിച്ചുള്ള സൂചനയും ജോര്‍ജ് പുറത്തുവിട്ടിരുന്നു. കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി, തലശേരിയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ്, സിനിമാ രംഗത്തെ വിതരണ-തീയേറ്റര്‍ ഉടമ കൂടിയായ വ്യക്തി എന്നിവര്‍ക്കെതിരെയാണ് ജോര്‍ജ് പരാമര്‍ശം നടത്തിയത്.

എന്നാല്‍ , തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും പറയാനുള്ള കാര്യം ആരുടെ മുഖത്തുനോക്കിയും പറയുമെന്നും ജോര്‍ജ് പ്രതികരിച്ചു.