Thursday, March 28, 2024
HomeNationalമോദി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്

മോദി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്. റാഫേല്‍ കരാറില്‍ വിമാനങ്ങളുടെ വില വെളിപ്പെടുത്തരുതെന്ന് വ്യവസ്ഥയില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നുണ പറയുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭാ സ്പീ‌ക്കര്‍ സുമിത്രാ മഹാജന് നല്‍കിയ കത്തില്‍ ആരോപിച്ചു. ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റാഫേല്‍ കരാറിലെ ഇടപാടുകള്‍ രഹസ്യമാണെന്നും ഇക്കാര്യം വെളിപ്പെടുത്താന്‍ ആവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ മറുപടി. അതേസമയം, 2008ല്‍ യു.പി.എ ഭരണകാലത്ത് ഒപ്പിട്ട കരാറിന് രഹസ്യ സ്വഭാവമില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇക്കാര്യത്തില്‍ മോദിയും നിര്‍മലാ സീതാരാമനും സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച്‌ വ്യാഴാഴ്‌ച സഭയില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തിന് സ്പീക്കര്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച്‌ ബി.ജെ.പിയും അവകാശ ലംഘന നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments