Friday, April 19, 2024
HomeKeralaതിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം; കേന്ദ്രം പിന്മാറില്ല

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം; കേന്ദ്രം പിന്മാറില്ല

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് പോകുകയാണെന്ന് വ്യോമയാനമന്ത്രി രാജ്യസഭയെ അറിയിച്ചു. കൊച്ചി വിമാനത്താവളം സ്വകാര്യവല്‍കരിച്ചതല്ലേയെന്നും പിന്നെ എന്തിനാണ് കേരളം സ്വകാര്യ വല്‍ക്കരണത്തെ എതിര്‍ക്കുന്നതെന്നും മന്ത്രി ചോദിച്ചു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാത്താവളങ്ങളാണ് സ്വകാര്യ കമ്ബനികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. ലേല നടപടികള്‍ പൂര്‍ത്തിയായെങ്കിലും നിലവില്‍ ഇതുവരെയും ഒരു കമ്ബനിക്കും വിമാനത്താവളങ്ങള്‍ കൈമാറിയിട്ടില്ല.
വ്യോമയാന മേഖലയിലെ പരിചയസമ്ബത്തിനൊപ്പം കമ്ബനികളുടെ സാമ്ബത്തിക ഭദ്രത കൂടി കണക്കിലെടുത്താകും തീരുമാനം. അതേസമയം സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മേല്‍നോട്ടം വഹിക്കും. കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നതായും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments