ടി പി രഹനേഷിനെ ടീമിൽ എത്തിച്ചു കേരള ബ്ലാസ്റ്റേഴ്‌സ്

blasters kerala

കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ടി പി രഹ്നേഷിന്റെ വരവും ഔദ്യോഗികമായി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍ കീപ്പറായിരുന്ന ടി പി രഹ്നേഷിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരു വര്‍ഷത്തെ കരാറില്‍ ടീമില്‍ എത്തിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാത്തെ സീനിയര്‍ ഗോള്‍ കീപ്പിംഗ് സൈനിംഗാണ് രഹ്നേഷ്. നേരത്തെ ഷിബിന്‍ രാജ്, ബിലാല്‍ എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്തിരുന്നു.

26കാരനായ രെഹ്നേഷ് ഐ എസ് എല്ലിന്റെ തുടക്കം മുതല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വകയ്ക്ക് മുന്നില്‍ ആയിരുന്നു. നോര്‍ത്ത് ഈസ്റ്റിനായി നാല്‍പ്പതില്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള രഹ്നേഷ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ക്യാപ്റ്റനും ആയിട്ടുണ്ട്. മലയാളി ആയ രഹ്നേഷ് നീണ്ട കാലത്തിനു ശേഷമാണ് ഒരു കേരള ക്ലബിനായി കളിക്കുന്നത്.

പണ്ട് വിവാ കേരളയിലൂടെ ആയിരുന്നു ദേശീയ ഫുട്ബോളിലേക്ക് രഹ്നേഷ് എത്തിയിരുന്നത്. ഈസ്റ്റ് ബംഗാള്‍, ഷില്ലോങ്ങ് ലജോങ്, ഒ എന്‍ ജി സി എന്നീ ക്ലബുകള്‍ക്കായിക്കെ ഗ്ലോവ് അണിഞ്ഞിട്ടുള്ള താരമാണ് രഹ്നേഷ്.