Friday, March 29, 2024
HomeInternationalനോണ്‍ ബാന്‍ ആക്ടിന് യു.എസ് ഹൗസിന്റെ അംഗീകാരം

നോണ്‍ ബാന്‍ ആക്ടിന് യു.എസ് ഹൗസിന്റെ അംഗീകാരം

വാഷിംഗ്ടണ്‍: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ നിയമനിര്‍മാണം പാസാക്കുന്നതിനായുള്ള നോണ്‍ ബാന്‍ ആക്ടിന് യു.എസ് ഹൗസിന്റെ അംഗീകാരം..ജൂലൈ 22  ബുധനാഴ്ച 183 വോട്ടുകള്‍ക്കെതിരെ 233 വോട്ടുകള്‍ നേടിയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്.

പ്രധാനമായും മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ലക്ഷ്യമിട്ടുകൊണ്ടാണ് ട്രംപ് വിവാദമായ കുടിയേറ്റ നിരോധനം 2017 ല്‍ അവതരിപ്പിക്കുന്നത്. നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. പ്രധാനമായും മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

നോണ്‍ ബാന്‍ ആക്റ്റ് എന്ന് വിളിക്കപ്പെടുന്ന ബില്ലിനെ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങള്‍ വ്യാപകമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍മാരുടെയും വൈറ്റ് ഹൗസിന്റെയും എതിര്‍പ്പ് കാരണം സെനറ്റില്‍ മുന്നേറാന്‍ സാധ്യതയില്ല.

‘മുസ്‌ലിം നിരോധനം കാരണം കുടുംബങ്ങളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും വേര്‍പിരിഞ്ഞ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഇന്ന് ഉണ്ട്: വീണ്ടും ഒന്നിക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍, ഒന്നിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍, ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ നഷ്ടപ്പെടേണ്ടി വരുന്ന മുത്തശ്ശിമാര്‍,’ ബില്ലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പായ മുസ്ലിം അഡ്വക്കേറ്റ്സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫര്‍ഹാന ഖേര പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments