ഒക്കലഹോമ :- ഒക്കലഹോമ കീ സ്റ്റോൺ തടാകത്തിൽ ഫിഷിങ്ങിന് ഇറങ്ങിയതായിരുന്നു കോറി വാട്ടേഴ്സ്.വല ഉയർത്തിയപ്പോൾ തന്റെ കണ്ണുകളെ പോലും കോറിക്ക് വിശ്വസിക്കാനായില്ല. ലോക റിക്കാർഡും സംസ്ഥാന റിക്കാർഡു തകർത്ത മൽസ്യമാണ് താൻ പിടികൂടിയതെന്നും കൂറ്റൻ പാഡിൽ ഫിഷിന് 151.9 പൗണ്ട് തൂക്കവും ആറടി നീളവും. ഉടനെ ഒക്കലഹോമ വൈൽഡ് ലൈഫ് കൺസർവേഷൻ നോർത്ത് ഈസ്റ്റ് ഫിഷറീസ് സ്റ്റാഫിനെ വിവരം അറിയിച്ചു.അവർ സ്ഥലത്തെത്തി മൽസ്യത്തിന്റെ തൂക്കവും നീളവും അളന്നതിനു ശേഷം റിക്കാർഡുകൾ പരിശോധിച്ചപ്പോഴാണ് പിടികൂടിയ പാഡിൽ ഫിഷ് പുതിയ ലോക റിക്കാർഡ് സൃഷ്ടിച്ചതായി മനസ്സിലായത്.സംസ്ഥാന റിക്കാർഡും ഭേദിച്ചിരുന്നു.ഇതിനു മുമ്പത്തെ റിക്കാർഡ് ,ഈ തടാകത്തിൽ നിന്നു തന്നെ പിടി കൂടിയ 146 പൗണ്ടും 11 ഔൺസുമുള്ള പാഡിൽ ഫിഷായിരുന്നു.1997- ജനുവരി നാലിന് കീസ്റ്റോൺലേക്ക് സാൾട്ട് ക്രീക്ക് ഏരിയയിൽ നിന്നും പിടികൂടിയ പുതിയ റെക്കോർഡ് ലഭിച്ച പാഡിൽ ഫിഷിന് അന്ന് 2 വർഷത്തെ വളർച്ചയും ഏഴ് പൗണ്ട് തൂക്കവും രണ്ടടി നീളവുമായിരുന്നുവെന്ന് ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗവേഷകർ പറഞ്ഞു. അന്ന് അടയാളപ്പെടുത്തി വിട്ടയച്ച ഈ മൽസ്യത്തെഗാർ മിൽ ലൈവ് സ്കോകോപ് സോനാർ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതെന്നും ഇവർ പറഞ്ഞു.ഇത്തവണയും വീണ്ടും അടയാളപ്പെടുത്തലിനു ശേഷം മൽസ്യത്തെ തടാകത്തിലേയ്ക്ക് വിട്ടയയ്ക്കുകയായിരുന്നു.കേറി വാട്ടേഴ്സിനോടൊപ്പം മകൻ സ്റ്റെറ്റ്സണും ഈ അപൂർവ്വ മൽസ്യബന്ധനത്തിന് സാക്ഷ്യം വഹിച്ചു.
വലയിൽ കുടുങ്ങിയത് 151.9 പൗണ്ടുള്ള പാഡിൽ ഫിഷ് ‘ലോക റിക്കാർഡ്
RELATED ARTICLES