യു.എ.ഇ. യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് സമ്മാനിക്കും.പന്ത്രണ്ട് മണിക്ക് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്കാരം പ്രധാനമന്ത്രിക്ക് സമ്മാനിക്കും.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ചുള്ള പ്രത്യേക സ്റ്റാമ്ബ് ഇരുവരും ചേര്‍ന്ന് പ്രകാശനം ചെയ്യും.തുടര്‍ന്ന് ശൈഖ് മുഹമ്മദ് ഒരുക്കുന്ന ഉച്ചവിരുന്നില്‍ സംബന്ധിച്ച ശേഷം പ്രധാനമന്ത്രി ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് പോകും.