Tuesday, April 23, 2024
HomeKeralaകശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയെ വിമാനത്താവളത്തിൽ തടഞ്ഞു

കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയെ വിമാനത്താവളത്തിൽ തടഞ്ഞു

കശ്മീര്‍ സന്ദര്‍ശനത്തിനായി തിരിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള 11 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ശ്രീനഗറില്‍ തടഞ്ഞ് തിരിച്ചയച്ചു. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ആര്‍.ജെ.ഡി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ എന്നീ പാര്‍ട്ടികളിലെ നേതാക്കളെയാണ് വിമാനത്താവളത്തില്‍ നിന്നും അധികൃതര്‍ നിര്‍ബന്ധിച്ച്‌ തിരിച്ചയച്ചത്. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ മുന്‍പ് കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തടഞ്ഞിരുന്നു.

ഗുലാം നബി ആസാദിനെ രണ്ട് തവണയാണ് വിമാനത്താവളത്തില്‍ തടഞ്ഞത്. തുടര്‍ന്ന് ബലംപ്രയോഗിച്ചായിരുന്നു മടക്കിയയച്ചത്. ഞങ്ങളെല്ലാം ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാണെന്നും ഒരു നിയമലംഘനത്തിനും വേണ്ടിയല്ലെന്നും കഴിഞ്ഞ 20 ദിവസങ്ങളിലായ കശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ ഞങ്ങളും ബാധ്യസ്ഥരാണെന്നും തന്നെ തടഞ്ഞവരോട് ഗുലാംനബി ആസാദ് പറഞ്ഞിരുന്നു.
സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, ആര്‍.ജെ.ഡി നേതാക്കളായ മനോജ് ഷാ, ദിനേഷ് ത്രിവേദി എന്നിവരാണ് രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്. കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് താന്‍ വിമാനമയച്ചുതരാമെന്നും രാഹുല്‍ഗാന്ധി കശ്മീരിലെത്തി ഇവിടുത്തെ സ്ഥിതിഗതികള്‍ കണ്ട് മനസ്സിലാക്കണമെന്നും ആദ്യഘട്ടത്തില്‍ പരിഹാസ രൂപേണ പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധി താന്‍ വരാന്‍ തയാറാണെന്ന് അതേനാണയത്തില്‍ മറുപടി നല്‍കിയതോടെ ഗവര്‍ണര്‍ പിന്‍മാറുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments