നഷ്ടപെട്ട രമ്യയുടെ സ്വര്‍ണ്ണമാല തിരികെ കിട്ടിയത് ബസ് കണ്ടക്ടറിന്റെ സത്യസന്ധത മൂലം

svarnna mala

ബസ് യാത്രയ്ക്കിടെ നഷ്ടപെട്ട രമ്യയുടെ സ്വര്‍ണ്ണമാല തിരികെ കിട്ടിയത് ബസ് കണ്ടക്ടറിന്റെ സത്യസന്ധത മൂലം. വീണു കിട്ടിയ സ്വര്‍ണ്ണമാല ഉടമക്ക് തിരികെ നല്‍കി സ്വകാര്യ ബസ് കണ്ടക്ടര്‍ മാതൃകയായി. കോന്നി പത്തനംതിട്ട റുട്ടില്‍ ഓടുന്ന ദേവാനന്ദ് ബസ്സിലെ കണ്ടക്ടര്‍ അനില്‍കുമാറാണ് വീണു കിട്ടയ സ്വര്‍ണ്ണമാല ഉടമക്ക് കൈമാറിയത്. വെള്ളിയാഴ്ച്ച കോന്നിയില്‍ നിന്നും പത്തനംതിട്ടയിലെക്കുള്ള യാത്രക്കിടയിലാണ് ചിറ്റാര്‍ വെട്ടിയാന്‍ കുന്നില്‍ രമ്യയുടെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടത്.

ബസ് ഇറങ്ങിയ ശേഷമാണ് മാല നഷ്ടമായ വിവരം രമ്യയുടെ ശ്രദ്ധയി പെട്ടത്. ഉടന്‍ തന്നെ ഭര്‍ത്താവ് അജേഷിനെ വിവരമറിയിച്ചു. അജേഷ് പത്തനംതിട്ട പ്രൈവറ്റ് ബസ് ഓപ്പറെറ്റേഴ്സ് അസോസിയേഷന്റെ അന്വേഷണ കൗണ്ടര്‍ മാനേജറായ നിയാസിനെ കണ്ട് വിവരം പറയുകയും ഫോണ്‍ നമ്പര്‍ നല്‍കിയ ശേഷം മടങ്ങുകയും ചെയ്തു. ഇതിനിടെ ബസ്സിന്റെ സീറ്റിനടിയില്‍ നിന്നും പത്തനംതിട്ട സ്വദേശിയായ ദേവാനന്ദ് ബസ് കണ്ടക്ടര്‍ അനില്‍ കുമാറിന് മാല ലഭിച്ചു. സ്വര്‍ണ്ണമാല ബസ്സില്‍ വീണ് കിട്ടിയ വിവരം അനില്‍ കുമാര്‍ നിയാസിനെ അറിയിച്ചു. തുടര്‍ന്ന് മാലയുടെ അടയാളങ്ങള്‍ ചോദിച്ചറിഞ്ഞ് ഉടമ രമ്യ തന്നെ എന്ന് ഉറപ്പിച്ച ശേഷം ഇന്ന് ബസ്റ്റാന്റിലെ അന്വേഷണ കൗണ്ടറിലെത്തിയ രമ്യയുടെ ഭര്‍ത്താവ് അജേഷിന് കൈമാറുകയും ചെയ്തു.