പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന് പിന്തുണ: മമ്മൂട്ടി

mammootty

മോഹന്‍ലാലിന് പിന്നാലെ സ്വച്ഛ് ഭാരത് അഭിയാന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മമ്മൂട്ടിയും. പ്രധാനമന്ത്രിയുടെ ക്ഷണം താന്‍ സ്വീകരിച്ചുവെന്നും സന്തോഷത്തോടെ ഈ ദൗത്യത്തിന്റെ ഭാഗമാകുന്നുവെന്നും മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമാകാന്‍ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ക്ഷണം ലഭിച്ചത് അംഗീകാരമായി കണക്കാക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

ശുചിത്വം അവനവനില്‍ നിന്ന് തന്നെയാണ് ആരംഭിക്കേണ്ടത്. അത് മറ്റാര്‍ക്കെങ്കിലും അടിച്ചേല്‍പ്പിക്കാനാകില്ല. ബോധവല്‍ക്കരണ പരിപാടികള്‍ എല്ലായ്‌പ്പോഴും വിജയിക്കുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ചില നിയമനിര്‍മ്മാണം ആവശ്യമാണ്. അതിന് താങ്കളുടെ ഉദ്യമങ്ങള്‍ക്ക് ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു. നമുക്ക് ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.