പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ (video)

0
10

ചിറയിന്‍ കീഴില്‍ പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ അക്രമിസംഘം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സുധീര്‍ എന്ന യുവാവിന് നേരെയാണ് നിഷ്ഠൂരമായ ആക്രമണമുണ്ടായത്. സെപ്റ്റംബര്‍ 13 ന് മുടപുരം എസ് എന്‍ ജംഗ്ഷനില്‍ വൈകീട്ട് 4.45 ഓടെയായിരുന്നു ദാരുണ സംഭവം. ബൈക്കിലെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്.അനന്തു, ശ്രീക്കുട്ടന്‍ എന്നിവരാണ് അക്രമികള്‍ എന്ന് പൊലീസ് പറയുന്നു. ഇവര്‍ ഒളിവിലാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ബൈക്കിലെത്തിയ രണ്ടുപേര്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയതില്‍ നിന്നാണ് പ്രശ്‌നത്തിന്റെ തുടക്കം. മറ്റൊരു ബൈക്കിലെത്തിയ രണ്ട് പേര്‍ ഈ അഭ്യാസ പ്രകടനത്തെ ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് യുവാവിനെ റോഡിലിട്ട് തുടരെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. ചുറ്റും കൂടിയവരാരും ആദ്യം ഇവരെ പിന്‍തിരിപ്പിക്കാന്‍ തയ്യാറായില്ല. അതേസമയം സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ ആക്രമണ കാരണം വ്യക്തമല്ല. എന്നാല്‍ ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.