ഭാര്യയെ ചുംബിച്ച ഭർത്താവിന്റെ നാവു പകുതിയോളം ഭാര്യ കടിച്ചു മുറിച്ചു

love lips

ഭാര്യയെ ചുംബിച്ച ഭർത്താവിന്റെ നാവു പകുതിയോളം ഭാര്യ കടിച്ചു മുറിച്ചു. കടിയേറ്റ യുവാവിന് സംസാരശേഷി നഷ്ടമായി. ഡല്‍ഹി സ്വദേശി കരണ്‍ സിങ്ങിനാണ് ഈ അത്യാഹിതം സംഭവിച്ചത്. ഇരുപത്തിരണ്ടുകാരനായ യുവാവിന്‍റെ നാവിന്‍റെ പകുതിയോളം കടിയേറ്റ് മുറിഞ്ഞുപോയി. ശനിയാഴ്ച രാത്രിയില്‍ ദമ്പതികള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും ഇതിനുശേഷം ഭാര്യയെ അനുനയിപ്പിക്കാന്‍ കരണ്‍ ചുംബനം നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് നാക്ക് കടിച്ചു മുറിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. കരണിന്‍റെ നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പോലീസില്‍ അറിയിച്ചത്. ഭര്‍ത്താവിന് സൗന്ദര്യം കുറവാണെന്ന കാര്യത്തില്‍ കരണ്‍ സിങ്ങിന്‍റെ ഭാര്യ കാജലിന് അസന്തുഷ്ടിയുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ഇരുവരും കലഹിക്കുന്നത് പതിവായിരുന്നു ശനിയാഴ്ച രാത്രി വഴക്കുണ്ടായ ശേഷം അത് പരിഹരിച്ച് ഉറങ്ങാന്‍ പോയതായിരുന്നു രണ്ടുപേരും. അര്‍ധരാത്രിയോടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ കണ്ടത് വായില്‍ നിന്ന് ചോരയൊലിപ്പിച്ച് നിൽക്കുന്ന കരണിനെയാണ്. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാളുടെ സംസാരശേഷി തിരികെ കിട്ടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്‌. 2016 ല്‍ ആണ് ഇവരുടെ വിവാഹം നടന്നത്. എട്ടു മാസം ഗര്‍ഭിണിയായ കാജലിനെതിരെ പോലീസ് ക്രിമിനല്‍ നിയമം 326 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന വകുപ്പാണിത്. ഇരുപത്തിരണ്ടുകാരിയായ കാജലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരണ്‍ തെരുവു കലാകാരനാണ്.