മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷിച്ചു

abhilash

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷിച്ചു.ഫ്രഞ്ച് കപ്പൽ ‘ഒസിരിസ്’ ആണ് അഭിലാഷിനെ രക്ഷിച്ചത്. അദ്ദേഹം സുബോധത്തിലാണെന്നും സുരക്ഷിതനാണെന്നും നാവികസേന വക്താവ് ക്യാപ്റ്റന്‍ ഡി.കെ.ശര്‍മ പറഞ്ഞു. അഭിലാഷിനൊപ്പം മല്‍സരിച്ച ഗ്രെഗറിനെയും രക്ഷിക്കും.  അഭിലാഷ് ടോമിയെ ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്ക് വൈകിട്ടോടെ എത്തിക്കുമെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമനും അറിയിച്ചു. വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ കപ്പലായ ഐഎന്‍എസ് സത്പുരയില്‍ മൗറീഷ്യസിലേക്കു മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി. മകന്‍ ബോധവാനാണ് അതേസമയം ക്ഷീണിതനാണെന്നും ശരീരത്തിൽ ജലാംശം ഇല്ലാത്ത അവസ്ഥയിലാണെന്നും അഭിലാഷിന്റെ പിതാവ് അറിയിച്ചു. കൂടാതെ താന്‍ ഓസ്ട്രേലിയയിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.