Saturday, April 20, 2024
HomeKeralaഒക്ടോബര്‍ 10 വരെ പാലാരിവട്ടം മേല്‍പ്പാലം പൊളിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം

ഒക്ടോബര്‍ 10 വരെ പാലാരിവട്ടം മേല്‍പ്പാലം പൊളിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം

പാലാരിവട്ടം മേല്‍പ്പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി. പാലം പൊളിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്ന ഹര്‍ജി പരിഗണിക്കവയാണ് കോടതി സര്‍ക്കാരിന് വാക്കാല്‍ നിര്‍ദേശം നല്‍കിയത്.

ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പാലം പൊളിക്കലുമായുള്ള മറ്റ് നടപടികള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല.പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടുകളും വിശദാംശങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ആരെന്തു പറഞ്ഞാലും പാലാരിവട്ടം പാലം തകര്‍ന്നില്ലേയെന്നും കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പാലം നിര്‍മിതിയില്‍ അഴിമതിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments